ആര്‍ഷഭാരതം ലോകത്തിനു നല്‍കിയ മഹത്തായ സംഭാവനകളിലെന്നാണ് ജ്യോതിശാസ്ത്രം. വേദകാലഘട്ടം മുതല്‍ നിലനിന്നുവരുന്ന ജ്യോതിഷത്തിന്‍റെ അടിസ്ഥാന ശിലകള്‍ എന്നു വിശേഷിപ്പിക്കാവുന്നത് നവഗ്രഹങ്ങളെയാണ്... 1. സൂര്യന്‍, 2 .ചന്ദ്രന്‍, 3. കുജന്‍, 4.ബുധന്‍, 5. വ്യാഴം, 6. ശുക്രന്‍, 7. ശനി, 8. രാഹു, 9. കേതു എന്നിവയാണ് നവഗ്രഹങ്ങള്‍ ഗുളികന്‍ (മാന്ദി) എന്ന ഉപഗ്രഹത്തിനും ജ്യോതിഷത്തില്‍ സുപ്രധാന പങ്കാണ് ഉള്ളത്. ഈ ഗ്രഹങ്ങളുടെ സ്ഥാനവും പ്രയാണവുമാണ് ഒരു വ്യക്തിയുടെ ഭൂത-വര്‍ത്തമാന ഭാവിഫലങ്ങള്‍ക്കുറിക്കുന്നത്... എന്നാല്‍, ജ്യോതിഷമെന്നത് വ്യക്തമായ കണക്കുകളുള്ള ഒരു ശാസ്ത്രമാണ്... ശരിയായ രീതിയില്‍ പ്രവചിച്ചാല്‍ പറയുന്ന കാര്യങ്ങള്‍ക്ക് മാറ്റംവരാറില്ല. നാലോ അഞ്ചോ വര്‍ഷം പഠിച്ചാല്‍ പൂര്‍ണ്ണമാകുന്ന ഒന്നല്ല ജ്യോതിഷം... അതിലുപരി നിയോഗം അനുകൂലാവസ്ഥയിലാണെങ്കില്‍ മാത്രമേ ജ്യോതിഷ പ്രവചനം ഫലവത്താകുകയൊള്ളൂ എന്നതാണ് വാസ്തവം.
(ക്ഷേത്ര മേൽശാന്തി , ജ്യോതിഷി)
സുധീഷ് കുമാർ പി
താമരശ്ശേരി ഇല്ലം
മണർകാട്, കോട്ടയം